ടി.പത്മനാഭന് തലേക്കുന്നിൽ ബഷീർ പുരസ്കാരം

Friday 17 March 2023 1:59 AM IST

തിരുവനന്തപുരം: തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിന്റെ പ്രഥമ തലേക്കുന്നിൽ അവാർഡ് കഥാകൃത്ത് ടി.പത്മനാഭന്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.തലേക്കുന്നിൽ ബഷീറിന്റെ ചരമദിനമായ 25-ന് പുരസ്‌കാരം നൽകും. രാവിലെ പത്തരക്ക് തിരുവനന്തപുരം-പാളയം അയ്യങ്കാളി ഹാളിൽ അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.26-ന് രാവിലെ വെഞ്ഞാറമൂട്ടിലെ കൾച്ചറൽ സെന്റർ ആസ്ഥാന മന്ദിരത്തിൽ തലേക്കുന്നിൽ അനുസ്മരണയോഗം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ഇന്നലെ വൈകീട്ട് ഇന്ദിരാ ഭവനിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി നിർവഹിച്ചു.

Advertisement
Advertisement