മോഹനം ഗുരുസന്നിധി പുരസ്കാരം
Friday 17 March 2023 2:03 AM IST
തിരുവനന്തപുരം: മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരത്തിന് മൃദംഗ വിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാൽ അർഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കർണാടക സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം. മേയ് 13ന് കാസർകോട് മാവുങ്കാൽ ശ്രീരാമ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.