എം. മുകുന്ദന് തകഴി പുരസ്‌കാരം
Friday 17 March 2023 2:12 AM IST
ആലപ്പുഴ: സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകം ഏർപ്പെടുത്തിയ തകഴി പുരസ്‌കാരത്തിന് നോവലിസ്‌റ്റ് എം. മുകുന്ദൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകുന്ന സമഗ്ര സംഭാവന മുൻനിർത്തിയാണ് അവാർഡ്. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രിൽ 17ന് തകഴിയുടെ ജന്മദിനത്തിൽ തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സ്മാരക സമിതി ചെയർമാൻ ജി സുധാകരൻ, സെക്രട്ടറി കെ.ബി.അജയകുമാർ എന്നിവർ അറിയിച്ചു.