ഗുജറാത്തിന് ജയം, ഡൽഹി കാത്തിരിക്കണം

Friday 17 March 2023 5:05 AM IST

മുംബയ്: വനിതാ പ്രിമി‌യർ ലീഗിൽ ഇന്നലെ നടന്ന മത്സത്തിൽ ഗുജറാത്ത് ജയ്‌ന്റ്സ് 11 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 18.4 ഓവറിൽ 136 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ജയിച്ചിരുന്നെങ്കിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിക്ക് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. ടൂർണമെന്റിലെ രണ്ടാം ജയം നേടിയ നാലാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. പുറത്താകാതെ 33 പന്തിൽ 51 റൺസ് നേടുകയും ബൗളിംഗിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഗുജറാത്തിന്റെ ആഷ്ലി ഗാർഡ്നറാണ് കളിയിലെ താരം.