വാർണർ ഡൽഹി നായകൻ
Friday 17 March 2023 5:07 AM IST
ന്യൂഡൽഹി: ഈ ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസീസ് ബാറ്രർ ഡേവിഡ് വാർണർ നയിക്കും. ഡിസംബർ 31നുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന സ്ഥിരം നായകൻ റിഷഭ് പന്തിന് ഈ സീസണിൽ കളിക്കാനാകാത്തതിനാലാണ് വാർണറെ ഡൽഹി മാനേജ്മെന്റ് ക്യാപ്ടനാക്കിയത്. സ്പിൻ ഓൾറൗണ്ടർ അക്ഷർ പട്ടേലാണ് വൈസ് ക്യാപ്ടൻ. മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയെ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റായും നിയമിച്ചിട്ടുണ്ട്. ടീമിന്റെ മെന്ററായിരുന്നു നേരത്തേ ഗാംഗുലി. സൺറൈസേഴ്സ് ഹൈദരാബാദ് 2016ൽ ഐ.പി.എൽ കിരീടം നേടിയത് ഡേവിഡ് വാർണറുടെ നേതൃത്വത്തിലാണ്. ഈ മാസം 31മുതലാണ് പുതിയ ഐ.പി.എൽ സീസൺ ആരംഭിക്കുന്നത്.