വെള്ളിത്തിളക്കത്തിൽ ലിബാസും ആശാനും

Friday 17 March 2023 5:16 AM IST

തിരുവനന്തപുരം: ന്യൂസിലൻഡ് വേദിയായ മാസ്റ്റേഴ്സ് ലോകകപ്പിലും മാസ്റ്റേഴ്സ് കോമൺവൽത്ത് ഗെയിംസിലും വെയ്റ്റ് ലിഫ്ടിംഗിൽ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി മലയാളി താരം ലിബാസ് സാദിഖും പരിശീലകൻ പി.പി ഗോപാലകൃഷ്ണനും.

35 പ്ലസിൽ 81 കിലോഗ്രാം വിഭാഗത്തിൽ പങ്കെടുത്ത് 130 കിലോ ഉയർത്തിയാണ് ലിബാസ് ഇരട്ട വെള്ളിത്തിളക്കത്തിൽ മിന്നിത്തിളങ്ങിയത്. നേരത്തേ മാസ്റ്റേഴ്സ് പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിലുൾപ്പെടെ ലിബാസ് സ്വർണം നേടിയിട്ടുണ്ട്.

50 പ്ലസ് കാറ്റഗറിയിൽ മത്സരിച്ചാണ് ഗോപാലകൃഷ്ണൻ വെള്ളി സ്വന്തമാക്കിയത്.