ദർശനം തന്നെ പുണ്യം! അതിഥിയെ കണ്ട വാവ പറഞ്ഞു അത്ഭുതങ്ങളിൽ അത്ഭുതമെന്ന്; മുന്നിലെത്തിയത് ഭാരതീയ വിശ്വാസങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സ്വർണ നാഗം
Friday 17 March 2023 10:37 AM IST
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം വടക്കേവിളയുള്ള സിമന്റും,ഇഷ്ടികയും, മണലും വിൽക്കുന്ന ഒരു സ്ഥാപനത്തിലേക്കാണ് വാവ സുരേഷിന്റെ യാത്ര. മേശക്കടിയിലാണ് മൂർഖൻ പാമ്പ് ഇരിക്കുന്നത്. മേശ മാറ്റിയതും വാവ ഞെട്ടി, പിന്നെ മുഖത്ത് സന്തോഷം.
ഭാരതീയ വിശ്വാസങ്ങളിൽ മാത്രം നിറഞ്ഞ സ്വർണ നാഗ ദർശനം തന്നെ പുണ്യം എന്ന് ഉപനിഷത്തുക്കളും ഐതീഹ്യങ്ങളും വിശദീകരിക്കുന്ന സ്വർണ വർണ്ണത്തിലുള്ള സർപ്പം കൺ മുന്നിൽ. വാവ സുരേഷ് പിടികൂടിയ അഞ്ചാമത്തെ സ്വർണ്ണ നാഗത്തിന്റെ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക...