ബാസ്‌ക്കറ്റ് ബാൾ ടൂർണ്ണമെന്റ് ഇന്ന്

Saturday 18 March 2023 12:37 AM IST

കൊച്ചി: വൈ.എം.സി.എ ഏക ദിന ഇന്റർകോർപ്പറേറ്റ് ബാസ്‌ക്കറ്റ് ബാൾ ടൂർണ്ണമെന്റ് ഇന്ന് രാവിലെ 8 മുതൽ തൃക്കാക്കര വൈ.എം.സി.എ സ്റ്റേഡിയത്തിൽ നടക്കുെമെന്ന് തൃക്കാക്കര പ്രൊജക്ട് ചെയർമാൻ കുരുവിള മാത്യൂസ് അറിയിച്ചു. പ്രമുഖ കോർപ്പറേറ്റ് കമ്പനി ടീമുകളായ ഇൻഫോസിസ്, ഫ്രാൻഗോമെൻ, ഇ.വൈ, ആർ.ആർ.ഡി എന്നീ ടീമുകൾ പങ്കെടുക്കും. തൃക്കാക്കര എ.സി.പി പി.വി. ബേബി ഉദ്ഘാടനം ചെയ്യും. അർജ്ജുന അവാർഡ് ജേതാവും കൊച്ചിൻ റിഫെനറി ജനറൽ മാനേജരുമായ ജോർജ് തോമസ് സമ്മാനദാനം നിർവഹിക്കും. ടൂർണമെന്റിൽ മാർത്തോമ്മാ പബ്ളിക്ക് സ്‌കൂൾ മാനേജർ ഫാ. ഡോ. സി.എ. വർഗീസ് മുഖ്യാതിഥിയായിരിക്കും.