തദ്ദേശ സ്ഥാപനതല ആലോചനാ യോഗം

Saturday 18 March 2023 12:03 AM IST

കൊച്ചി: കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് ആസൂത്രണ ബോർഡ് അംഗം ജിജു പി. അലക്‌സ്. വികസന ലക്ഷ്യം നേടാതെ സംസ്ഥാനത്തിന്റെ വികസന മാതൃക പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിന് മുന്നോടിയായി വിശാല കൊച്ചി വികസന അതോറിട്ടി സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനതല ആലോചനാ യോഗമായ 'കൊച്ചി 360' ഡിഗ്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആലുവാ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കില സീനിയർ അർബൻ ഫെലോ ഡോ.കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement