ഇന്റേണൽ അസെസ്‌മെന്റ് പരീക്ഷ

Saturday 18 March 2023 2:15 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ ഇന്റേണൽ അസെസ്‌മെന്റ് പരീക്ഷകൾ 19ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ എല്ലാ ജില്ലകളിലുമുള്ള ലേണർ സപ്പോർട്ട് സെന്ററുകളിൽ നടക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.