പാഠപുസ്തകരചന: അഭിരുചി പരീക്ഷ 19 ന്

Saturday 18 March 2023 1:21 AM IST

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പാഠപുസ്തകരചനയ്ക്കുള്ള അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നതിനുള്ള എഴുത്തു പരീക്ഷ 19ന് നടക്കും. ഓരോ വിഷയത്തിനും ആവശ്യമായ അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നതിനുള്ള പരീക്ഷ ഏഴ് ജില്ലാകേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് നടക്കുക. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 1.30 ന് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാ കേന്ദ്രം ജി.വി.എച്ച്.എസ്.എസ്. മണക്കാട് ആണ്. കോട്ടയം, ഇടുക്കി ജില്ലകൾക്ക് മൗണ്ട് കാർമൽ ഗേൾസ് എച്ച്.എസ്, കഞ്ഞിക്കുഴിയും ആലപ്പുഴ ജില്ലയ്ക്ക് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, കായംകുളവും എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്ക് ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസ്, തൃശൂരുമാണ് കേന്ദ്രങ്ങൾ. മലപ്പുറം ജില്ലയുടെ പരീക്ഷാകേന്ദ്രം ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, ബി.പി അങ്ങാടി, തിരൂർ ആണ്. കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, മാനാഞ്ചിറ, കോഴിക്കോട്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് ഗവ. ടി. ടി.ഐ. ഫോർ മെൻ, കണ്ണൂർ എന്നിവയുമാണ് കേന്ദ്രങ്ങൾ.