എൻജി. പരീക്ഷാഹാളിൽ മരുന്നും ഭക്ഷണവും കൊണ്ടുവരാം

Saturday 18 March 2023 2:27 AM IST

തിരുവനന്തപുരം: ടൈപ്പ്-1 പ്രമേഹമുള്ള വിദ്യാർത്ഥികൾക്ക് ഇൻസുലിൻ പമ്പ്,ഇൻസുലിൻ പേന,ഷുഗർ ടാബ്‌ലെറ്റ് തുടങ്ങിയ മരുന്നുകൾ പരീക്ഷ ഹാളിൽ കൊണ്ടുവരാമെന്ന് സാങ്കേതിക സർവകലാശാല. ചോക്ലേറ്റ്,പഴങ്ങൾ,ലഘുഭക്ഷണം,കുടിവെള്ളം എന്നിവയും കരുതാം. ഇതിനായി കോളേജ് അധികൃതരുടെ മുൻകൂർ അനുമതി നേടണം. ആദ്യമായാണ് ഒരു സർവകലാശാല ഈ സൗകര്യമൊരുക്കുന്നത്. സ്കൂൾ പരീക്ഷയ്ക്കും ഇത് അനുവദിച്ചിരുന്നു.

Advertisement
Advertisement