സ്വപ്നയ്ക്കും വിജേഷിനുമെതിരെ  തളിപ്പറമ്പ് പൊലീസ് കേസെടുത്തു

Saturday 18 March 2023 12:00 AM IST

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ബംഗളൂരുവിലെ ആക്ഷൻ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി.ഇ.ഒ വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. 120 ( ബി)ഗൂഢാലോചന, 468,വ്യാജ രേഖ ചമക്കൽ, 153 ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ , 500 അപവാദ പ്രചണം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും എം.വി.ഗോവിന്ദനെയും താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

സ്വപ്നയുടെ ഫേസ്ബുക്ക് ലൈവിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. അത് സമർത്ഥിക്കുന്ന തെളിവുകളോ ഓഡിയോകളോ പുറത്തുവിട്ടിട്ടില്ല. എം.വി.ഗോവിന്ദനും സ്വപ്നയും വിജേഷും തമ്മിൽ ബന്ധപ്പെട്ടതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഫേസ്ബുക്ക് ലൈവിലൂടെ ലക്ഷ്യമിട്ടതെന്നും പരാതിയിൽ പറയുന്നു.

ഭീ​ഷ​ണി​ക്കേ​സ്:​ ​വി​ജേ​ഷ് ​പി​ള്ള​ ​ഹാ​ജ​രാ​യി

ബം​ഗ​ളൂ​രു​:​ ​നാ​ടു​വി​ടാ​ൻ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ​സ്വ​പ്ന​ ​സു​രേ​ഷ് ​ന​ല്കി​യ​ ​പ​രാ​തി​യി​ൽ​ ​വി​ജേ​ഷ് ​പി​ള്ള​ ​ക​ർ​ണ്ണാ​ട​ക​ ​പൊ​ലീ​സി​നു​ ​മു​മ്പാ​കെ​ ​ഹാ​ജ​രാ​യി.​ ​ബം​ഗ​ളൂ​രു​ ​കെ.​ആ​ർ​ ​പു​രം​ ​പൊ​ലീ​സ് ​സ്റ്രേ​ഷ​നി​ലാ​ണ് ​ഹാ​ജ​രാ​യ​ത്.​ ​വി​ജേ​ഷ് ​ഒ​ളി​വി​ലാ​ണെ​ന്നും​ ​സ്റ്രേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​നു​ള്ള​ ​നോ​ട്ടീ​സ് ​വാ​ട്ട്സ്ആ​പ്പ് ​വ​ഴി​ ​അ​യ​ച്ചെ​ങ്കി​ലും​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്നും​ ​ക​ർ​ണ്ണാ​ട​ക​ ​പൊ​ലീ​സ് ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​​​ ​സ്റ്രേ​ഷ​നി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കു​മെ​ന്ന് ​വി​ജേ​ഷ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​കു​ടും​ബ​ത്തി​നു​മെ​തി​രെ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ 30​ ​കോ​ടി​ ​കൈ​പ്പ​റ്റി​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​വി​ജേ​ഷ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​സ്വ​പ്ന​യു​ടെ​ ​പ​രാ​തി.