വണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർ പന്തലിന് തുടക്കം

Saturday 18 March 2023 12:58 AM IST
വണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർ പന്തലിന് വണ്ടൂരിൽ തുടക്കം

വണ്ടൂർ: സംസ്ഥാന സഹകരണ വകുപ്പിന്റെ തണലേകാൻ സഹകരണ തണ്ണീർ പന്തലുകൾ എന്ന പദ്ധതിയുടെ ഭാഗമായി വണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർ പന്തലിന് വണ്ടൂരിൽ തുടക്കം. ഇംഗ്ഷനിൽ തുടങ്ങിയ സ്റ്റാൾ സി.ഐ ഇ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കാപ്പിൽ ജോയി അദ്ധ്യക്ഷത വഹിച്ചു. ആദ്യ ദിനത്തിൽ സംഭാരം, തണ്ണിമത്തൻ, കുടിവെള്ളം മുതലായവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ടി.മുഹമ്മദാലി, പി.കുമാരൻ, വി.സുഫിയാൻ, സി.ജയപ്രകാശ്, എം.അബ്ദുൽ ഗഫൂർ, പി.സുരേഷ് ബാബു,​ ബാങ്ക് സെക്രടറി സുഭാഷ് ചന്ദ്രബോസ് പങ്കെടുത്തു.

Advertisement
Advertisement