പറവകൾക്ക് ദാഹജലവുമായി ബി.പി അങ്ങാടി സ്‌കൂളിലെ വിദ്യാർത്ഥികൾ

Saturday 18 March 2023 12:00 AM IST
പറവകൾക്ക് ദാഹജലവുമായി ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാർഥികൾ

തിരൂർ: കടുത്ത വേനലിലെ രൂക്ഷമായ ജലക്ഷാമത്തിൽ വലയുന്ന പറവകൾക്ക് ദാഹജലം ലഭിക്കുന്നതിനായി ബിപി അങ്ങാടി ജി.എം.യു.പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വീട്ടുപരിസരങ്ങളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. പറവകൾക്ക് ദാഹജലം എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായിട്ടാണ് ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. പദ്ധതിയുടെ സ്‌കൂൾ തല ഉദ്ഘാടനം തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പ സ്‌കൂളിൽ സ്ഥാപിച്ച തണ്ണീർകുടത്തിൽ ജലം നിറച്ചുകൊണ്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൺ ടി.അനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി.ഷരീഫ, വാർഡ് മെമ്പർ കെ.അസ്മാബി എന്നിവരും സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച തണ്ണീർക്കുടങ്ങളിൽ ജലം നിറച്ചു ഹെഡ്‌മാസ്റ്റർ കെ.എൽ.ഷാജു, സ്‌കൂൾ ഹരിതസേന കോ-ഓർഡിനേറ്റർ വി.എസ്.ഷീന, സ്റ്റാഫ് സെക്രട്ടറി സി.ഖാലിദ് പ്രസംഗിച്ചു. സ്റ്റാഫ് അംഗങ്ങളായ ജി.സരിത, വി.ഫിറോസ്, പി.കെ.മുഹമ്മദ് മുസ്തഫ, പിവി.സുനിൽകുമാർ,ആർ.എസ്.ശ്രീകുമാർ, എ.വി.രഞ്ജുഷ, പ്രജിത ലക്ഷ്മി, ടി.ലീല,പി.റനീഷ, റോബിൻ പീയൂസ് നേതൃത്വം നൽകി.

Advertisement
Advertisement