ഡോക്ടർമാരുടെ സമരം, രോഗികൾ വലഞ്ഞു

Saturday 18 March 2023 12:38 AM IST

പത്തനംതിട്ട : കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) നേതൃത്വത്തിൽ ജില്ലയിലും ഡോക്ടർമാർ പണിമുടക്കി.

ജില്ലയിൽ ഡോക്ടർമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിൽ രണ്ട് ഡോക്ടറും ജനറൽ ഒ.പിയിൽ മൂന്ന് പേരും സൂപ്രണ്ടും മാത്രമാണ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആകെ അൻപത് ഡോക്ടർമാരാണ് ഇവിടുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു പണിമുടക്ക്. ആരോഗ്യമേഖലയിലെ മുഴുവൻ സംഘടനകളും സമരത്തിൽ പങ്കെടുത്തു. കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ , കേരള ഗവ.സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നീ സംഘടനകളും പണിമുടക്കിൽ പങ്കെടുത്തു. അടിയന്തര ശസ്ത്രക്രിയകൾ ഒഴിവാക്കിയിട്ടില്ല. പണിമുടക്കിയ ഡോക്ടർമാർ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങൾ നടത്തി.

സമരമറിയാതെ രോഗികൾ

സമരം നടക്കുന്നതറിയാതെ ജില്ലയിലെ പല ഭാഗത്ത് നിന്നും രോഗികൾ രാവിലെ ഒ.പിയിൽ എത്തിയിരുന്നു. അത്യാവശ്യക്കാർ ജനറൽ ഒ.പിയിൽ കാണിച്ചു മരുന്ന് വാങ്ങി. അല്ലാത്തവർ ചികിൽസ നേടാതെ മടങ്ങി. രാവിലെ 11 ആകുന്നതിന് മുമ്പേ ആശുപത്രി പരിസരം വിജനമായി. സാധാരണ ഉച്ചയ്ക്ക് ഒന്ന് വരെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രോഗികളും ഡോക്ടർമാരുടെ സമരത്തോട് വലിയ എതിർപ്പ് പ്രകടിപ്പിച്ചില്ല. ജില്ലയിലെ ഡെന്റൽ ക്ലിനിക്കുകളും ഇന്നലെ പ്രവർത്തിച്ചില്ല.

ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ 9​ ​ഡോ​ക്ട​ർ​മാർ
കോ​ഴ​ഞ്ചേ​രി​ ​:​ ​സ​മ​ര​ത്തി​ന്റെ​ ​അ​റി​യി​പ്പ് ​നേ​ര​ത്തെ​ ​ത​ന്നെ​ ​ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​രോ​ഗി​ക​ൾ​ ​പൊ​തു​വേ​ ​കു​റ​വാ​യി​രു​ന്നു.​
340​ ​പേ​രാ​ണ് ​ഇ​ന്ന​ലെ​ ​ഒ.​പി​യി​ലും​ ​കാ​ഷ്വാ​ലി​റ്റി​യി​ലും​ ​ചി​കി​ത്സ​ ​നേ​ടി​യ​ത്.​ ​ഇ.​എ​ൻ.​ടി,​ ​ഗൈ​ന​ക്കോ​ള​ജി​ ​ഡോ​ക്ട​ർ​മാ​ർ​ ​ഒാ​പ്പ​റേ​ഷ​ൻ​ ​തീ​യേ​റ്റ​റി​ലും​ ​ഓ​ർ​ത്തോ,​ ​ജ​ന​റ​ൽ​ ​ഒ.​പി​യും​ ​കാ​ഷ്വാ​ലി​റ്രി​യും​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​വും​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​
കാ​ഷ്വാ​ലി​റ്റി​യി​ൽ​ 4​ ​ഡോ​ക്ട​ർ​മാ​ര​ട​ക്കം​ ​ഒ​ൻ​പ​ത് ​ഡോ​ക്ട​ർ​മാ​ർ​ ​ഇ​ന്ന​ലെ​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​ആ​കെ​ ​നാ​ൽ​പ​ത്ത​ഞ്ച് ​ഡോ​ക്ട​ർ​മാ​രാ​ണ് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത്.പു​തി​യ​ ​രോ​ഗി​ക​ളെ​ ​ആ​രെ​യും​ ​അ​ഡ്മി​റ്റ് ​ചെ​യ്തി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ത്തി​യ​ ​രോ​ഗി​ക​ളെ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഡോ​ക്ട​ർ​മാ​ർ​ ​എ​ത്തി​യി​രു​ന്നു

കോ​ന്നി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും​ ​രോ​ഗി​ക​ൾ​ ​കു​റ​ഞ്ഞു
കോ​ന്നി​ ​:​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​പ​ണി​മു​ട​ക്കി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​കോ​ന്നി​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലും​ ​ഒ.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​രോ​ഗി​ക​ൾ​ ​കു​റ​വാ​യി​രു​ന്നു.​ ​ദി​വ​സേ​ന​ 700​ ​ഓ​ളം​ ​രോ​ഗി​ക​ൾ​ ​എ​ത്തു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ.​പി​യി​ൽ​ 300​ ​ൽ​ ​താ​ഴെ​ ​രോ​ഗി​ക​ളാ​ണ് ​എ​ത്തി​യ​ത്.​ 8​ ​ഡോ​ക്ട​ർ​മാ​രു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ.​പി​യി​ൽ​ ​ഇ​ന്ന​ലെ​ ​ഏ​ഴ് ​ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രു​ന്നു.​ ​ഒ​രാ​ൾ​ ​ലീ​വി​ലാ​യി​രു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്രൊ​ഫ​സ​ർ​മാ​ര​ട​ക്കം​ 80​ ​ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​ത്.​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലും​ ​ഒ.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​രോ​ഗി​ക​ൾ​ ​കു​റ​വാ​യി​രു​ന്നു.​ 28​ ​ഡോ​ക്ട​ർ​മാ​രു​ള്ള​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ 11​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​ഡ്യൂ​ട്ടി​ക്ക് ​എ​ത്തി​യ​ത്.​ ​ഇ​വ​ർ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലും​ ​ഒ.​പി​യി​ലു​മാ​യി​ ​മാ​റി​മാ​റി​ ​ഡ്യൂ​ട്ടി​ ​ചെ​യ്തു.

തി​രു​വ​ല്ല​യി​ൽ​ ​ഒ.​പി​ ത​ട​സ​പ്പെ​ട്ടു
തി​രു​വ​ല്ല​ ​:​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​ര​ത്തെ​ ​തു​ട​ർ​ന്ന് ​തി​രു​വ​ല്ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ഒ.​പി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മു​ട​ങ്ങി.​ ​ഗേ​റ്റി​ന് ​മു​ന്നി​ൽ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​പ​ണി​മു​ട​ക്ക് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​വ​ലി​യ​ ​ബാ​ന​ർ​ ​വ​ലി​ച്ചു​കെ​ട്ടി​യി​രു​ന്നു.​ ​ഒ.​പി​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​റും​ ​നേ​ഴ്‌​സിം​ഗ് ​സ്റ്റേ​ഷ​നും​ ​എ​ൻ.​സി.​ഡി​ ​വി​ഭാ​ഗ​വും​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​ഭൂ​രി​ഭാ​ഗം​ ​ഡോ​ക്ട​ർ​മാ​രും​ ​പ​ണി​മു​ട​ക്കി​യ​തോ​ടെ​ ​ന​ഴ്‌​സിം​ഗ് ​സ്റ്റേ​ഷ​ന്റെ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ത​ട​സ​പ്പെ​ട്ടു.​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ ​ക്ലി​നി​ക്കി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ഇ​ന്ന​ലെ​ ​മു​ട​ങ്ങി.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം​ ​തു​റ​ന്നി​രു​ന്ന​താ​ണ് ​രോ​ഗി​ക​ൾ​ക്ക് ​അ​ൽ​പ്പ​മെ​ങ്കി​ലും​ ​ആ​ശ്വാ​സ​മാ​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടു​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ 230​ ​പേ​ർ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ത്തി.​ ​അ​ഞ്ച് ​ഗു​രു​ത​ര​ ​രോ​ഗി​ക​ൾ​ക്ക് ​അ​ഡ്മി​ഷ​നും​ ​ന​ൽ​കി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ശ​സ്ത്ര​ക്രീ​യ​ ​ന​ട​ത്തി​യ​വ​രു​ടെ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​തു​ട​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നാ​ല് ​ഡോ​ക്ട​ർ​മാ​ർ​ ​ഇ​ന്ന​ലെ​ ​ഡ്യൂ​ട്ടി​ക്ക് ​എ​ത്തി​യി​രു​ന്നു.

Advertisement
Advertisement