ഒഴിവാക്കില്ലെന്ന് സുപ്രീംകോടതി, ആലഞ്ചേരി വിചാരണ നേരിടണം

Saturday 18 March 2023 12:44 AM IST

ന്യൂഡൽഹി :എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ ​ വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഭൂമിയിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവും തള്ളിയതോടെ കർദ്ദിനാളിന് വൻ തിരിച്ചടിയായി.

വിചാരണക്കോടതിക്ക് നടപടികളുമായി മുന്നോട്ടു പോകാം. കർദിനാളിന് സമൻസ് അയച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും,​ ബേല ത്രിവേദിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി പരാമർശങ്ങൾ വിചാരണക്കോടതിയുടെ തീരുമാനത്തെ ബാധിക്കേണ്ടതില്ലെന്നും വ്യക്തത വരുത്തി.

ക്രിസ്‌ത്യൻ പള്ളികളുടെ ആസ്‌തികൾ വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ താമരശേരി-ബത്തേരി രൂപതകൾ സമർപ്പിച്ച ഹർ‌ജികളും സുപ്രീംകോടതി തള്ളി. ഹൈക്കോടതി പരാമർശം എല്ലാ ക്രൈസ്‌തവ സഭകളെയും ബാധിക്കുമെന്നായിരുന്നു രൂപതകളുടെ വാദം. എന്നാൽ,​ വലിയ അനീതി സംഭവിക്കുമെന്ന് ബോധ്യപ്പെടുത്താൻ ഇരു രൂപതകൾക്കും കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി നടത്തിയത് പൊതു നിരീക്ഷണമായി മാത്രം കണ്ടാൽ മതി. അന്തിമനിർദേശമൊന്നും ചേർത്തിട്ടില്ല. പ്രഥമദൃഷ്‌ട്യാ നടത്തിയ അത്തരം പരാമ‌ർശങ്ങളിൽ അഭിപ്രായം പറയുന്നില്ല.

#ഹൈക്കോടതി പരിധി വിട്ടു

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ചില ഉത്തരവുകളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി,​ അവ റദ്ദാക്കി. മതസ്ഥാപനങ്ങൾ കൈയേറ്റം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നൽകിയ ഉത്തരവും മത ട്രസ്റ്റുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തതുമാണ് റദ്ദാക്കിയത്.

അതിരൂപതയുടെ ഭൂമി പുറമ്പോക്കാണോയെന്ന് അന്വേഷിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. റോസ്റ്റർ മാറിയിട്ടും നിർദേശങ്ങ‍ൾ നൽകുന്നത് ജഡ്‌ജി തുടർന്നതും കേസ് തന്റെ പക്കൽ തന്നെ സൂക്ഷിച്ചതും ശരിയായില്ല.

ജുഡിഷ്യൽ ആക്‌ടീവിസത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് ഹൈക്കോടതി ചെയ്‌തത്. പരിമിതിക്കുള്ളിൽ നിന്നുവേണം കോടതികൾ പ്രവർത്തിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.

ചു​ളു​വി​ല​യ്ക്ക് ​വി​റ്റ് ​തു​ല​ച്ചു

​ ​സ്വാ​ശ്ര​യ​ ​മെ​ഡി.​ ​കോ​ളേ​ജി​ന് 60​ ​കോ​ടി​ ​ബാ​ങ്ക് ​വാ​യ്പ​യെ​ടു​ത്ത് ​കാ​ല​ടി​യി​ൽ​ ​അ​തി​രൂ​പ​ത​ ​സ്ഥ​ലം​ ​വാ​ങ്ങി
​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ച്ച​തോ​ടെ​ ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​ൻ​ ​ആ​റു​കോ​ടി​യോ​ളം​ ​രൂ​പ​ ​പ്ര​തി​വ​ർ​ഷം​ ​വേ​ണ്ടി​വ​ന്നു
​ ​ഇ​തി​ന് ​സ്ഥ​ല​ങ്ങ​ൾ​ ​വി​റ്റു.​ 90​ ​കോ​ടി​ ​വി​ല​ ​ല​ഭി​ക്കേ​ണ്ട​ ​സ്ഥ​ല​ങ്ങ​ൾ​ ​ചു​ളു​വി​ല​യ്ക്ക് ​വി​ൽ​ക്കേ​ണ്ടി​ ​വ​ന്നു
​ 27​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ 9​ ​കോ​ടി​യേ​ ​സ​ഭ​യ്ക്ക് ​ന​ൽ​കി​യു​ള്ളൂ

​ ​വി​ശ്വാ​സി​ക​ൾ​ ​ന​ൽ​കി​യ​ 14​ ​കേ​സു​ക​ളി​ൽ​ ​ആ​ല​ഞ്ചേ​രി​ ​പ്ര​തി
​ ​വ​ത്തി​ക്കാ​ൻ​ ​അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷ​ൻ​ ​ന​ഷ്ടംബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു

വി​റ്റ​ത് ​ക​ണ്ണാ​യ​ ​സ്ഥ​ല​ങ്ങൾ
കാ​ക്ക​നാ​ട്,​ ​തൃ​ക്കാ​ക്ക​ര,​ ​മ​ര​ട്,​ ​കു​സു​മ​ഗി​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​മൂ​ന്നേ​ക്ക​ർ​ ​സ്ഥ​ലം​ ​വി​റ്റു.​ ​സാ​ജു​ ​എ​ന്ന​ ​ഇ​ട​നി​ല​ക്കാ​ര​നാ​ണ് 25​ ​പേ​ർ​ക്കാ​യി​ ​സ്ഥ​ല​ങ്ങ​ൾ​ ​പ്ളോ​ട്ടു​ക​ളാ​യി​ ​വി​റ്റ​ത്.