സി.പി.ഐ കൗൺസിലർമാർ പ്രതിഷേധിച്ചു

Saturday 18 March 2023 12:02 AM IST
സി.പി.ഐ കൗൺസിലർമാർ പ്രതിഷേധിക്കുന്നു.

കരുനാഗപ്പള്ളി: നഗരസഭ സംഘടിപ്പിച്ച പാറ്റോലിത്തോടിന്റെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.ഐ കൗൺസിലർമാർ പ്രതിഷേധിച്ച് വിട്ടു നിന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, പാർലമെന്ററി പാർട്ടി ലീഡർ നിസാംബായി, കൗൺസിലർമാരായ. വിജയലക്ഷ്മി, മഹേഷ് ജയരാജ്, മുഹമ്മദ് മുസ്തഫ എന്നിവരാണ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിന്നത്. സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടന ചടങ്ങിൽ സി.പി.ഐക്ക് പ്രാതിനിത്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചത്. ഉദ്ഘാടന ചടങ്ങിനായി എത്തിയ മന്ത്രി ബാനർ ഉയർത്തിപ്പിടിച്ച് നിന്ന കൗൺസിലർമാരുടെ അടുക്കൽ എത്തി കാര്യങ്ങൾ തിരക്കിയ ശേഷമാണ് വേദിയിൽ എത്തിയത്.