ബ്രയിൽ എഴുത്ത്‌ - വായന മത്സരം

Saturday 18 March 2023 12:41 AM IST

കൊല്ലം: കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന യശശരീരനായ ജോർജ് കുട്ടി കാരേപ്പറമ്പിലിന്റെ 81ാമത് ജന്മദിനത്തോടനുബന്ധിച്ച് കെ.എഫ്.ബി യൂത്ത് ഫാറവും കെ.എഫ്.ബി കൊല്ലം ജില്ലാ കമ്മിറ്റിയും സംയുക്തമായി റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ വെസ്റ്റിന്റെ സഹായത്തോടെ ഇന്ന് കടപ്പാക്കട സ്‌പോർട്സ് ക്ലബ് ഹാളിൽ കാഴ്ചപരിമിതർക്കായി സംസ്ഥാന തല ഇംഗ്ലീഷ്, മലയാളം ബ്രയിൽ എഴുത്ത്‌ - വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് 85 കാഴ്ചപരിമിതർക്ക് പോക്കറ്റ് ബ്രയിലുകളും വിതരണം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. സംസ്ഥാനതല ബ്രയിൽ എഴുത്ത്‌ വായന മത്സരങ്ങളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ അമ്പിളി നിർവഹിക്കും. കെ.എഫ്.ബി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ലാൽജികുമാർ, റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ വെസ്റ്റ് പ്രസിഡന്റ് എൻ.മോഹനൻ, കെ.എഫ്.ബി യൂത്ത് ഫോറം പ്രസിഡന്റ് ബി.വിനോദ്, സെക്രട്ടറി പി.ആർ.രാജേഷ്, സി.കെ.അബുബേക്കർ, എൽ.വിഷ്ണു, എം.എസ്.ബിജോയി, എ.ശ്യാംകുമാർ, കെ.ജി.ലിജിൻ തുടങ്ങിയവർ പങ്കെടുക്കും.