കേ​ന്ദ്രനയത്തിനെതിരെ പ്രതിഷേധ ധർണ

Saturday 18 March 2023 1:49 AM IST

ക​ല്ലു​വാ​തു​ക്കൽ: പൊ​തു​മേ​ഖ​ലാസ്ഥാ​പ​ന​ങ്ങൾ അ​ദാ​നി​മാർ​ക്കും മ​റ്റുകു​ത്ത​കൾ​ക്കും കേ​ന്ദ്ര സർക്കാർ പ​ണ​യം വ​യ്​ക്കുന്നുവെന്ന് ആരോപിച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി കോൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ര​വൂർ ബ്ലോ​ക്ക് കോൺ​ഗ്രസ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പാ​രിപ​ള്ളി എ​സ്.ബി.ഐ​ക്ക് മു​ന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി എം.എം.ന​സീർ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് വായ്‌പ തി​രിച്ചടയ്ക്കാൻ ക​ഴി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​കൾ ജ​പ്​തി ചെ​യ്യു​ന്ന കേ​ന്ദ്ര സർ​ക്കാർ,​ കു​ത്ത​ക​ളു​ടെ കോ​ടി​കൾ എ​ഴു​തി​ത്ത​ള്ളു​ന്ന​താ​യി അദ്ദേഹം പറഞ്ഞു.

പ​ര​വൂർ​ ബ്ലോ​ക്ക് കോൺ​ഗ്ര​സ് പ്ര​സി​ഡന്റ് ബി​ജുപാ​രിപ്പ​ള്ളി അ​ദ്ധ്യ​ക്ഷ​നാ​യി. കെ.പി.സി.സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു ,ആ​റ്റി​ങ്ങൽ സു​രേ​ഷ്, ഡി.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി​മാ​രാ​യ എൻ.ഉ​ണ്ണി​കൃ​ഷ്​ണൻ, എ.ഷു​ഹൈ​ബ്, പ്ര​ദീ​ഷ് കു​മാർ, കെ.പി.എ​സ്.ടി.എ ജി​ല്ലാ പ്ര​സി​ഡന്റ് പ​ര​വൂർ സ​ജീ​ബ് ,ന​ഗ​ര​സ​ഭാ ചെ​യർ​മാൻ പി.ശ്രീ​ജ, പാ​രി​പ്പ​ള്ളി വി​നോ​ദ്, അ​നിൽ മ​ണ​ലു​വി​ള, മ​ണ്ഡ​ലം പ്ര​സി​ഡന്റുമാ​രാ​യ ആർ.ഡി.ലാൽ,വി​ഷ്​ണു ,പ​ര​വൂർ മോ​ഹൻ​ദാ​സ് ,സി​ജി പ​ഞ്ച​വ​ടി ,കെ.സു​നിൽ​കു​മാർ ,രാ​ധാ​കൃ​ഷ്​ണൻ എ​ന്നി​വർ സംസാരിച്ചു.

Advertisement
Advertisement