ഇ.എം.എസ്

Saturday 18 March 2023 2:14 AM IST

ജനനം: 1909 ജൂൺ 14ന് ഏലങ്കുളത്ത്.

പിതാവ്: പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ്: വിഷ്ണുദത്ത

ഭാര്യ: ആര്യ അന്തർജനം.

മക്കൾ: മാലതി, ശ്രീധരൻ, രാധ, ശശി.

ബി.എയ്ക്ക് പഠിക്കുമ്പോൾ സിവിൽ നിയമലംഘനത്തിൽ പങ്കെടുക്കാൻ കോളേജ് വിട്ടിറങ്ങി.

പി. കൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർക്കൊപ്പം ചേർന്ന് 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കേരളഘടകം രൂപീകരിച്ചു.

1934 മുതൽ 1940 വരെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി.

1934ലും 1938-40ലും കെ.പി.സി.സി സെക്രട്ടറി.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിലൊരാൾ.

1941 മുതൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം.

1950 മുതൽ പോളിറ്റ്ബ്യൂറോ അംഗം.

1953, 1954, 1955- 56 വർഷങ്ങളിൽ ആക്ടിംഗ് സെക്രട്ടറി.

1962- 63ൽ ജനറൽസെക്രട്ടറി.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സി.പി.എമ്മിൽ. സി.പി.ഐയിൽ നിന്ന് പിളർന്നുവന്ന സംഘത്തെ നയിച്ചു.

1978 മുതൽ 1991 വരെ സി.പി.എം ജനറൽസെക്രട്ടറി.

ദീർഘകാലം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം, 'മാർക്സിസ്റ്റ് സംവാദ'ത്തിന്റെ പത്രാധിപർ, എ.കെ.ജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തനം.

'കേരളം മലയാളികളുടെ മാതൃഭൂമി' അടക്കം നിരവധി കൃതികൾ രചിച്ചു.

1939ൽ മദിരാശി അസംബ്ലിയിലേക്ക്.

1957, 1960, 1965, 1977 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക്.

1957ൽ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ച മുഖ്യമന്ത്രി.

ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന നിലയിൽ ഭൂപരിഷ്കരണ, വിദ്യാഭ്യാസ പരിഷ്കരണ നിയമങ്ങൾക്ക് നേതൃത്വം നൽകി.

1957- 59ലും 1967-69ലും കേരള മുഖ്യമന്ത്രി.

1998 മാർച്ച് 19ന് അന്തരിച്ചു.

Advertisement
Advertisement