സി.ബി.എസ്.ഇ ആവശ്യപ്പെട്ടാൽ മാത്രം മുൻകൂർ അനുമതിപത്രം

Saturday 18 March 2023 2:25 AM IST

കൊച്ചി: അഞ്ചു വർഷത്തിന് ശേഷവും അഫിലിയേഷൻ തുടരാൻ സി.ബി.എസ്.ഇ ആവശ്യപ്പെട്ടാൽ മാത്രമേ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതിപത്രം ആവശ്യമുള്ളൂവെന്ന് ഹൈക്കോടതി.

അഫിലയേഷൻ തുടരാൻ സർക്കാരിന്റെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവിനെതിരെ തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ മാനേജരും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള രക്ഷാധികാരി ഡോ. ഇന്ദിര രാജനും നല്കിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

അഞ്ച് വർഷം കഴിഞ്ഞ സ്‌കൂളുകളുടെ അഫിലിയേഷൻ തുടരാൻ മുൻകൂർ അനുമതി സർട്ടിഫിക്കറ്റും 10,000 രൂപ ഫീസും വേണമെന്ന് നവംബർ ഒമ്പതിനാണ് സർക്കാർ ഉത്തരവിട്ടത്.

ഒരു തവണ അഫിലിയേഷൻ ലഭിച്ചാൽ വീണ്ടും സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യത്തിലടക്കം കുറവുണ്ടെന്ന് തോന്നുമ്പോൾ മാത്രമേ വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുള്ളൂവെന്നും ബോർഡ് വിശദീകരിച്ചു.

Advertisement
Advertisement