ജൈസ്‌മിനും ശശിയും പ്രീക്വാർട്ടറിൽ

Saturday 18 March 2023 4:12 AM IST

ന്യൂഡൽഹി: വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷ്യപ്പിൽ ഇന്ത്യയുടെ ജൈസ്മിൻ ലംബോറിയയും ശശി ചോപ്രയും പ്രീക്വാർട്ടറിൽ കടന്നു. 60 കിലോഗ്രാം വിഭാഗത്തിൽ ടാൻസാനിയയൻ താരം ന്യാംബെഗാ ബിയാട്രിസ് ആംബ്രോസിനെ വെറും 1 മിനിറ്റ് 23 സെക്കൻഡൽ ഇടിച്ചുവീഴ്ത്തിയാണ് ജൈസ്‌മിൻ പ്രീക്വാർട്ടറുറപ്പിച്ചത്. 63 കിലോഗ്രാം വിഭാഗത്തിൽ കെനിയയുടെ മ്വാംഗി തെരേസിയയെ (5-0)​ വീഴ്ത്തിയാണ് ശശി പ്രീക്വാർട്ടറിൽ കടന്നത്. അതേസമയം 70 കിലോ വിഭാഗത്തിൽ ശ്രുതി യാദവ് തോറ്റു.