കെ കെ രമയ്‌ക്കെതിരെ വ്യാജ പ്രചരണം;  സച്ചിൻ  ദേവ്  എം  എൽ എക്കെതിരെ സ്‌പീക്കർക്കും  സെെബർ   സെല്ലിനും പരാതി

Saturday 18 March 2023 10:33 AM IST

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എം എൽഎക്കെതിരെ കെ കെ രമ എം എൽ എയുടെ പരാതി. സ്‌പീക്കർക്കും സെെബർ സെല്ലിനുമാണ് പരാതി നൽകിയത്. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് രമ ആരോപിച്ചു. കെെ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാദ്ധ്യങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്‌ക്രീൻ ഷോട്ട് സഹിതമാണ് നൽകിയിരിക്കുന്നത്.

തനിയ്ക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും തന്നെ ചികിത്സിച്ചത് ജനറൽ ആശുപത്രിയിലാണെന്നും രമ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതിക്കാണ് രമ പരാതി നൽകിയിരിക്കുന്നത്.