കാപ്പചുമത്തി നാടുകടത്തി

Sunday 19 March 2023 12:53 AM IST
സന്ദീപ്

ആലുവ: നിരന്തര കുറ്റവാളി തുറവൂർ പെരിങ്ങാംപറമ്പ് അമ്പാടൻവീട്ടിൽ സന്ദീപിനെ (25) ആറുമാസത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ സെപ്തംബറിൽ തുറവൂർ ശിവജിപുരത്ത് അനുരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ ചുമത്തി 50പേരെ നാടുകടത്തി. 70പേരെ ജയിലിൽ അടച്ചു.