ഓർക്കാട്ടേരിയിൽ കുടിവെള്ള ബൂത്തുകൾ സ്ഥാപിച്ചു
Sunday 19 March 2023 12:09 AM IST
വടകര: വേനൽ കനത്തതോടെ ഓർക്കാട്ടേരി ടൗണിലെത്തുന്നവർക്ക് ആശ്വാസമേകി കുടിവെള്ള ബൂത്തുകൾ സ്ഥാപിച്ചു. ലോക് താന്ത്രിക് യുവജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുടിവെള്ളബൂത്തുകൾ. ഏറാമല ബാങ്ക് ബസ്‌സ്റ്റോപ്പിലും ഏറാമല കുന്നുമ്മക്കര റോഡിലെ ഗാന്ധി ജംഗ്ഷനിൽ ഓർക്കാട്ടേരി ഗവ.ഹോസ്പിറ്റലിന് മുന്നിലുമാണ് കുടിവെള്ള ബൂത്ത് സ്ഥാപിച്ചത്. ഓർക്കാട്ടേരി ടൗണിലെ ചുമട്ട് തൊഴിലാളിക്ക് കുടിവെള്ളം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്തു. ജിതിൻ കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കിരൺജിത്ത് മണ്ഡലം പ്രസിഡന്റ് സഹജഹാസൻ എം.കെ, സനീഷ് .കെ എം, സുബീഷ് .ടി .പി, അതുൽ.പി.എം, ബിനിഷ, രജീഷ് ചെറുവത്ത്, സുനിജ മഹേഷ് എന്നിവർ പ്രസംഗിച്ചു.