യുവകലാസാഹിതി ജില്ലാ സമ്മേളനം 19, 20 തിയതികളിൽ

Sunday 19 March 2023 12:05 AM IST
യുവകലാസാഹിതി

ബാലുശ്ശേരി: യുവ കലാ സാഹിതി ജില്ലാ സമ്മേളനം 19, 20 തിയതികളിൽ ബാലുശ്ശേരിയിൽ നടക്കും. 19ന് രാവിലെ 10ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എഴുത്തുകാരനും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.പി.കുഞ്ഞാമു ഉദ്ഘാടനം ചെയ്യും. 20ന് വൈകിട്ട് 5ന് ബാലുശ്ശേരി എസ് ബി.ഐയ്ക്ക് എതിർവശമുള്ള ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റും സിനിമ, സീരിയൽ നടനുമായ ചേർത്തല ജയൻ മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ അഷറഫ് കുരുവട്ടൂർ, ടി.എം.ശശി, രാജൻ നരയംകുളം, പൃഥ്വിരാജ് മൊടക്കല്ലൂർ, മജീദ് ശിവപുരം, കെ.വി. സത്യൻ എന്നിവ പങ്കെടുത്തു.

Advertisement
Advertisement