ഭണ്ഡാരം തകർത്ത് പണം കവർന്നു
Sunday 19 March 2023 12:29 AM IST
ഫോർട്ടുകൊച്ചി: വെളി പുതുനഗരം ശ്രീ വിഷ്ണു മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. റോഡിനുസമീപം സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ താഴ് തകർത്ത് പണം മോഷ്ടിക്കുകയായിരുന്നു. രാവിലെ നേർച്ച ഇടാനെത്തിയവരാണ് ഭണ്ഡാരം തുറന്നുകിടക്കുന്നതായി കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. ഫോറൻസിക് വിദഗ്ദ്ധരും പൊലീസുമെത്തി പരിശോധന നടത്തി.