മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതി കരുതൽ തടങ്കലിൽ
Sunday 19 March 2023 12:29 AM IST
ആലുവ: മയക്കുമരുന്ന് കേസിലെ സ്ഥിരംപ്രതിയെ കരുതൽ തടങ്കലിലാക്കി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ ചെളിക്കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമൊയ്തീനെയാണ് (നിസാർ - 40) എറണാകുളം റൂറൽ പൊലീസ് കരുതൽ തടങ്കലിലാക്കിയത്. മയക്ക്മരുന്ന് കടത്തും വിപണനവും നടത്തുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2020 നവംബറിൽ അങ്കമാലിയിൽ 103.870കിലോ കഞ്ചാവ് പിടികൂടിയ കേസ്, 2022 ജൂണിൽ 1.223 കിലോ കഞ്ചാവ് പിടികൂടിയ കേസ്, കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസ് എന്നിവയിൽ പ്രതിയാണ്.