ട്രീസ-ഗായത്രി സഖ്യം ഇംഗ്ളണ്ടിൽ വീണ്ടും സെമിയിൽ വീണു
Saturday 18 March 2023 8:40 PM IST
ബർമിംഗ്ഹാം : തുടർച്ചയായ രണ്ടാം വർഷവും ആൾ ഇംഗ്ളണ്ട് ബാഡ്മിന്റണിന്റെ വനിതാ ഡബിൾസ് സെമിഫൈനലിൽ തോറ്റ് ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം. ദക്ഷിണ കൊറിയയുടെ ബയേക്ക് ഹ ന - ലീ സോ ഹീ സഖ്യമാണ് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത്. സ്കോർ 10-21,10-21.
രണ്ട് ഗെയിമുകളിലും ഇന്ത്യൻ താരങ്ങളെ അപ്രസക്തമാക്കിയാണ് കൊറിയൻ സഖ്യം വിജയം കണ്ടത്. കഴിഞ്ഞ വർഷം ആദ്യമായി ഇവിടെ സെമിയിലെത്തിയപ്പോഴും ഇന്ത്യൻ താരങ്ങൾക്ക് ജയിക്കാനായിരുന്നില്ല. ട്രീസയും ഗായത്രിയും പുറത്തായതോടെ ഇത്തവണത്തെ ആൾ ഇംഗ്ളണ്ട് ടൂർണമെന്റിലെ അവസാന ഇന്ത്യൻ പ്രതീക്ഷയും അസ്തമിച്ചു.