അമ്മയെ മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ

Sunday 19 March 2023 2:58 AM IST

റാന്നി: അമ്മയെ മർദ്ദിച്ച കേസിൽ മകനെ പെരുനാട് പൊലീസ് അറസ്റ്റു ചെയ്തു. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി(61)ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മകൻ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. കൈകൾ കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച ഇയാൾ ശ്വാസം മുട്ടിക്കുകയും, തൊഴിക്കുകയും, നെഞ്ചിൽ പിടിച്ചമർത്തുകയും ചെയ്തതായാണ് പരാതി. കഴിഞ്ഞ ദിവസം കൊച്ചുകുളത്തുനിന്നുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.