കുട്ടികൾക്കുള്ള അരി വിതരണം 22ന് തുടങ്ങും

Sunday 19 March 2023 12:05 AM IST

തിരുവനന്തപുരം: സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾക്കുള്ള അരി വിതരണം 22ന് ആരംഭിക്കും. കുട്ടിയൊന്നിന് അഞ്ചു കിലോയാണ് നൽകുക. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്കാണ് വിതരണം. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ അരി നേരിട്ട് സ്കൂളുകളിൽ എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു. ഇതിന്റെ ചെലവുകൾക്കായി 71.86 ലക്ഷം രൂപ നൽകും. മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതിന് മുൻപ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.