ബെന്നി മാത്യുവിന്റെ രചനകൾ കളക്ടർക്ക് കൈമാറി
Sunday 19 March 2023 12:31 AM IST
തൃക്കാക്കര: മുൻ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു രചിച്ച പുസ്തകങ്ങൾ ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടർ എൻ.എസ്.കെ ഉമേഷ് ഏറ്റുവാങ്ങി. ബെന്നി മാത്യു രചിച്ച വിദ്യാർത്ഥി ഉദ്യോഗാർത്ഥി ആകുമ്പോൾ, പത്തിന്റെ പടി കടന്നാൽ, ഗുഡ്ബൈ ടു കൺഫ്യൂഷൻസ് എന്നിവ മത്സരപ്പരീക്ഷകൾ എഴുതുന്നവർക്ക് പ്രയോജനകരമായിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നടത്തപ്പെടുന്ന തൊഴിൽ മേളകളുടെ ആദ്യകാല സംഘാടകനും കരിയർ - മത്സരപ്പരീക്ഷാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തയാളാണ് ബെന്നി മാത്യു. തൊഴിൽ തേടാം നേടാം , കേരള സർക്കാർ ധനസഹായ പദ്ധതികൾ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾ.