ജെ.എസ്.എസ് 29-ാമത് സ്ഥാപക ദിനാഘോഷം
Sunday 19 March 2023 12:40 AM IST
കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) 29-ാമത് സ്ഥാപക ദിനാഘോഷം ഇന്ന് എറണാകുളത്ത് നടക്കും. എറണാകുളം 'ജി ' ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പതാക ഉയർത്തലോടെ ആഘോഷത്തിന് തുടക്കമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ.എ.എൻ. രാജൻബാബു പറഞ്ഞു. സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.