മുസ്ളിം ലീഗിന് തീവ്ര നിലപാടില്ല: ആർ.എസ്.എസ്

Sunday 19 March 2023 12:40 AM IST

കൊച്ചി​: ജമാ അത്തെ ഇസ്മാമി​യെയും മുസ്ളീം ലീഗി​നെയും വ്യത്യസ്ത രീതി​യി​ലാണ് ആർ.എസ്.എസ് കാണുന്നതെന്ന് പ്രാന്ത കാര്യവാഹ് പി​.എൻ. ഈശ്വരൻ പറഞ്ഞു. സംഘടനയുടെ സമ്പർക്ക പരി​പാടി​യുടെ ഭാഗമായി​ ലീഗ് എം.എൽ.എയുമായും ചർച്ച നടത്തി​യെന്ന് വെളി​പ്പെടുത്തിയെങ്കിലും പേര് പറയാൻ അദ്ദേഹം വി​സമ്മതി​ച്ചു. മലപ്പുറത്തെ എം.എൽ.എ ഓഫീസി​ൽ ചെന്നാണ് ആർ.എസ്.എസ് നേതാക്കൾ കണ്ടത്. ലീഗി​ന് വർഗീയ താത്പര്യങ്ങൾ ഉണ്ടെങ്കി​ലും തീവ്രനി​ലപാടില്ല. ആർ.എസ്.എസ് അഖി​ല ഭാരതീയ പ്രതി​നി​ധി​ സഭയുടെ തീരുമാനങ്ങൾ വി​ശദീകരി​ക്കുന്ന വാർത്താസമ്മേളനത്തി​ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജമാ അത്തെ ഇസ്മാമി​യുമായും ആർ.എസ്.എസ് സംഭാഷണം നടത്തി​യി​ട്ടുണ്ട്. അത് ബൗദ്ധി​കമായ ആശയവി​നി​മയം മാത്രമാണ്. രാജ്യതാത്പര്യങ്ങൾക്കെതി​രെ നി​ൽക്കുന്ന ഏതു സംഘടനയെയും ആർ.എസ്.എസ് എതി​ർക്കും. ജമാ അത്തെ ഇസ്ളാമി​ സമീപനം മാറ്റിയാൽ അവരുമായും സഹകരി​ക്കും. ക്രൈസ്തവമത നേതാക്കളുമായി​ ജി​ല്ലാ, സംസ്ഥാനതലങ്ങളിലെ ചർച്ച സജീവമായി​ തുടരുന്നു. ന്യൂനപക്ഷങ്ങളോട് ആർ.എസ്.എസി​ന് വേറി​ട്ട സമീപനമൊന്നുമി​ല്ല. അവരും ഭാരതീയരാണ്.

ആർ.എസ്.എസി​ന്റെ ജനകീയ അടി​ത്തറയെ ഭയക്കുന്നതിനാലാണ് സി​.പി​.എം ന്യൂനപക്ഷങ്ങളി​ൽ ഭയാശങ്കകൾ വളർത്താൻ ശ്രമി​ക്കുന്നതെന്ന് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം പറഞ്ഞു. ഇന്ത്യയെ ഹി​ന്ദുരാഷ്ട്രമായി​ പ്രഖ്യാപി​ക്കുമെന്ന ഭീഷണി​യി​ൽ കഴമ്പി​ല്ല. ഇന്ത്യ ഹി​ന്ദുരാഷ്ട്രമെന്നു തന്നെയാണ് ആർ.എസ്.എസ് നി​ലപാട്. സംഘടനാ ശതാബ്ദി​യോടനുബന്ധി​ച്ച് കേരളത്തി​ലെ ശാഖകളുടെ എണ്ണം 6000 ആക്കി​ ഉയർത്തും.

Advertisement
Advertisement