ടൗൺ പ്ലാനിംഗ് ലോ റിഫോംസ് ശില്പശാല

Sunday 19 March 2023 12:44 AM IST

കൊച്ചി: അയൽ സംസ്ഥാനങ്ങളെപോലെ നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കി നഗര-ഗ്രാമ പ്രദേശങ്ങളെ ആസൂത്രിതമായ രീതിയിൽ വികസിപ്പിക്കുന്നതിനും നിലവിലെ നഗരാസൂത്രണ ആക്ടിലെ പോരായ്മകൾ ചർച്ച ചെയ്യുന്നതിനുമായി ജി.സി.ഡി.എയും നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും എൽ.എസ്.ജി.ഡി പ്ലാനിംഗ്‌സും സഹകരിച്ച് നടത്തുന്ന ഏകദിന ശില്പശാല ഇന്ന്.അഡ്വ. ജനറൽ കെ. ഗോപലാകൃഷ്ണ കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവരാണ് മുഖ്യാതിഥികൾ.വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ചർച്ച നയിക്കും. ജി.സി.ഡി.എ സെക്രട്ടറി അബ്ദുൾ മാലിക്കാണ് ശില്പശാലയുടെ തീം അവതരിപ്പിക്കുക.