ന്യൂസിലൻഡ് കമ്പനി- കുസാറ്റ് ധാരണാപത്രം

Sunday 19 March 2023 12:38 AM IST
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ന്യൂസിലാൻഡിലെ പ്രമുഖ ഗവേഷണ-സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനിയായ പ്രൈമർ-ഇ (ക്വസ്റ്റ് റിസർച്ച് ലിമിറ്റഡ്)യുമായി കരാർ ഒപ്പു വച്ചപ്പോൾ.

കൊച്ചി: കുസാറ്റും ന്യൂസിലൻഡിലെ പ്രമുഖ ഗവേഷണ-സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനിയായ പ്രൈമർ-ഇയുമായി (ക്വസ്റ്റ് റിസർച്ച് ലിമിറ്റഡ്) ധാരണാപത്രം ഒപ്പുവച്ചു. 30 വർഷമായി ശാസ്ത്ര ഗവേഷകർക്ക് സഹായകമായ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് പ്രൈമർ-ഇ. കുസാറ്റും പ്രൈമർ-ഇയും തമ്മിലെ അക്കാഡമിക്, ഗവേഷണ സഹകരണം വികസിപ്പിക്കുന്നതിനും സംയുക്ത പരിശീലന പരിപാടികൾ, കോൺഫറൻസുകൾ, സെമിനാറുകൾ, സിംപോസിയങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ധാരണാപത്രം സഹായിക്കും. ധാരണാപത്ര പ്രകാരം കുസാറ്റിലെ മറൈൻ ബയോളജി മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റും പ്രൈമർ-ഇയും ചേർന്ന് പ്രൈമർ വി7 എന്ന വിഷയത്തിൽ 20 മുതൽ 24 വരെ ശില്പശാല നടത്തും.

Advertisement
Advertisement