ഹരിത ട്രൈബ്യൂണൽ വിധി ഗൗരവമേറിയതെന്ന്
Sunday 19 March 2023 12:51 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയ്ക്ക് 100കോടി രൂപ പിഴയിട്ട ഹരിത ട്രൈബ്യൂണൽ വിധി ഏറെ ഗൗരവമേറിയതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും വിഷയത്തിൽ സമ്പൂർണ പരാജയമായിരുന്നെന്ന് ഈ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നെടുത്ത് ഈ തുക അടയ്ക്കാൻ അനുവദിക്കില്ല. വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി അവരെക്കൊണ്ട് പിഴയടപ്പിക്കണം. വികേന്ദ്രീയമായ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തുകയാണ് പ്രശ്നത്തിനുള്ള പരിഹാരം. സംസ്ഥാന സർക്കാർ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സഹായം തേടിയാൽ പിന്തുണ നൽകുമെന്നും എം.പി പറഞ്ഞു.