മാലിന്യ നിർമാർജനം: യോഗം നാളെ

Sunday 19 March 2023 12:46 AM IST

കൊച്ചി: കോർപ്പറേഷൻ പരിധിയിൽ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് മേയർ എം. അനിൽകുമാറിന്റെയും സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമന്റെയും നേതൃത്വത്തിൽ വിളിച്ച യോഗം നാളെ രാവിലെ 10ന് സി.എം.ആർ.ഐ ഹാളിൽ ചേരും. യോഗത്തിൽ റോട്ടറി ക്ലബ്ബ്, ചേംബർ ഒഫ് കോമേഴ്‌സ്, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ്സ് ചേംബർ, ക്രെഡായി, എറണാകുളം ഡിസ്ട്രിക്ട് റെസിഡന്റ്സ് അസോസിയേഷൻസ് കൗൺസിൽ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, ക്ലാസിഫൈഡ് ഹോട്ടൽസ് (സ്റ്റാർ), കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നീ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കും.