ലഹരിവിരുദ്ധ സന്ദേശവുമായി ശരീര സൗന്ദര്യ മത്സരം
Sunday 19 March 2023 12:58 AM IST
രാമനാട്ടുകര:വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷനും കാലിക്കറ്റ് സൈനിക കൂട്ടായ്മയും രാമനാട്ടുകര ഫിറ്റ് മാക്സ് ഫിറ്റ്നെസ് ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണവും ജില്ലാതല ശരീര സൗന്ദര്യ മത്സരവും നടത്തി.സേനോ ടു ഡ്രഗ്‌സ്, സേ യെസ് ടു ഫിറ്റ്‌നസ്' എന്ന സന്ദേശമുയർത്തി പരിപാടി സംഘടിപ്പിച്ചത്. രാമനാട്ടുകര നഗരസഭാ അദ്ധ്യക്ഷ ബുഷറ റഫീക്ക് ഉദ്ഘാടനം ചെയ്തു. വേൾഡ് ഫിറ്റ്‌നെസ് കോഴിക്കോട് ഘടകം സെക്രട്ടറി വി.കെ താരീഖ്, കോഴിക്കോട് സൈനിക കൂട്ടായ്മ വർക്കിംഗ് പ്രസിഡന്റ് വി.മോഹനൻ, വേൾഡ് ഫിറ്റ്‌നെസ് ദേശീയ വൈസ് പ്രസിഡന്റ് എം.വി പ്രമോദ്, സൈനിക കൂട്ടായ്മ ജോയന്റ് സെക്രട്ടറി അബ്ദുറസാഖ്, വേൾഡ് ഫിറ്റ്നെസ് കേരള ഘടകം സെക്രട്ടറി അരുൺ,വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷൻ കോഴിക്കോട് ഘടകം പ്രസിഡന്റ് വി.എം.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.