ഡോ. നിതീഷ് ഷെട്ടി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഇന്ത്യ സി.ഇ.ഒ
Sunday 19 March 2023 2:09 AM IST
കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഇന്ത്യ ഓപ്പറേഷൻസ് സി.ഇ.ഒ ആയി ആസ്റ്റർ കർണാടക- മഹാരാഷ്ട്ര ക്ലസ്റ്റർ മുൻ റീജിയണൽ ഡയക്ടർ ഡോ. നിതീഷ് ഷെട്ടി ചുമതലയേൽക്കും. രണ്ട് പതിറ്റാണ്ടിലധികമായി ആരോഗ്യ സേവനരംഗത്ത് നേതൃപരിചയമുള്ള വ്യക്തിയാണ് ഡോ.നിതീഷ് ഷെട്ടി. 2014ൽ ബെംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിന്റെ സി.ഇ.ഒ ആയാണ് ഡോ.നിതീഷ് ഷെട്ടി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഭാഗമാവുന്നത്.
പിന്നീട് മഹാരാഷ്ട്രയിലെയും കർണാടകയിലെയും ആസ്റ്റർ ഹോസ്പ്പിറ്റലുകളുടെ റീജിയണൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടോപ്പം ആസ്റ്റർ ലാബ്‌സ് ഇന്ത്യയുടെ ഡയറക്ടർ പദവിയും അദ്ദേഹം വഹിച്ചു. 'ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഇന്ത്യ ഓപ്പറേഷൻസിന്റെ സി.ഇ.ഒ ആയി നിതീഷ് ഷെട്ടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.