പോസ്റ്റർ രചനാ മത്സരം

Saturday 18 March 2023 11:12 PM IST

പത്തനംതിട്ട : ലോക ജലദിനത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും പത്തനംതിട്ട ജില്ലാ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും ചേർന്ന് ഇലന്തൂർ ബ്ലോക്കിലെയും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെയും കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ 16 കോളജുകളിൽ നിന്നായി 33 മത്സരാർത്ഥികൾ പങ്കെടുത്തു. മത്സര വിജയികൾക്ക് പ്രസിഡന്റ് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.