അനുശോചിച്ചു.

Saturday 18 March 2023 11:13 PM IST

ചെങ്ങന്നൂർ: ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. മാർ പൗവ്വത്തിലിന്റെ വിയോഗം മലയാളിസമൂഹത്തിന്റെയാകെ നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. 22 വർഷക്കാലം ചങ്ങനാശ്ശേരി അതിരൂപതയുടെ സർവതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച അദ്ദേഹം എന്നും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു. ആത്മീയ നേതാവ് എന്ന നിലയിലും മലയാളികൾ എന്നും കാതോർത്ത വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയിലും അദ്ദേഹത്തിന്റെ സമൂഹത്തിലെ ഇടപെടലുകൾ മാതൃകാപരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.