ഗവ. നഴ്‌സസ് യൂണിയൻ ജില്ലാ കൺവെൻഷൻ

Saturday 18 March 2023 11:14 PM IST

പത്തനംതിട്ട : കേരള ഗവ. നഴ്‌സസ് യൂണിയൻ ജില്ലാ കൺവെൻഷൻ പത്തനംതിട്ട എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ നടന്നു. സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സിന്ധു ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എൽ. ആശ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ സെക്രട്ടറി ടി. ദീപാ കുമാരി, വൈസ് പ്രസിഡന്റ് സാലി മാത്യു, ജില്ലാ ട്രഷറർ അമ്പിളി രൂപേഷ്, എസ്. ഹയറു നീസാബീഗം എന്നിവർ പ്രസംഗിച്ചു.