ചെങ്ങന്നൂർ - എങ്ങനെപോകും മുന്നോട്ട്

Saturday 18 March 2023 11:15 PM IST

ചെങ്ങന്നൂർ: സർവീസുകൾ നടത്താൻ കഴിയാതെയും സ്വിഫ്റ്റ് ബസുകൾ സ്റ്റാൻഡിൽ കയറാതെ പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാർ വലയുകയാണ്. സിഫ്റ്റ് ബസുകൾ മാത്രം സ്റ്റാ ൻഡിനുളളിൽ കയറാതെ എം.സി റോഡിൽ എവിടെയെങ്കിലും നിറുത്തി ആളെ കയറ്റിയിറക്കുകയാണ് . തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടവർ ബസ് കാണുമ്പോൾ വേഗത്തിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എ.റ്റി.ഒ, അസി.എ.റ്റി.ഒ എന്നിവർക്ക് ചെങ്ങന്നൂരിൽ കൂടാതെ മാവേലിക്കരയിലും കായംകുളത്തും ചാർജുണ്ട്. ഈ കാരണത്താൽ അവരുടെ സേവനം പൂർണതോതിൽ ചെങ്ങന്നൂർ ഡിപ്പോയിൽ ലഭിക്കുന്നില്ല. നിലവിലുള്ള കുത്തിയതോട് ,ഓതറ, ഇരമല്ലിക്കര, കാരയ്ക്കാട്, കോഴഞ്ചേരി, കൊഴുവല്ലൂർ, പന്തളം സർവീസുകൾ നടത്താൻ കഴിയുന്നില്ല. സർവീസുകൾ നടത്താൻ ബസുകൾ ഇവിടെയുണ്ടെങ്കിലും വേണ്ടത്ര ഡ്രൈവർമാരും കണ്ടക്ടർമാരുമില്ല . മേയ് 31 ന് 20 ഡ്രൈവർമാരും 12 കണ്ടക്ടർമാരും സർവീസിൽ നിന്ന് വിരമിക്കുകയുമാണ്.

Advertisement
Advertisement