ട്രൈസ്‌കൂട്ടർ വിതരണം
Saturday 18 March 2023 11:16 PM IST
തിരുവല്ല: ഭിന്നശേഷിക്കാർക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ട്രൈ സ്‌കൂട്ടർ വിതരണം ചെയ്തു. അഡ്വ.മാത്യൂ ടി.തോമസ് എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അരുന്ധതി അശോക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോമൻ താമരച്ചാലിൽ, മറിയാമ്മ ഏബ്രഹാം,അംഗങ്ങളായ അനു സി.കെ, അഡ്വ.വിജി നൈനാൻ, ലിജി ആർ.പണിക്കർ, രാജലക്ഷ്മി, അനീഷ്, സി.ഡി.പി.ഒ. ഡോ.പ്രീത, ബി.ഡി.ഒ. ലിബി സി.മാത്യൂസ് എന്നിവർ പ്രസംഗിച്ചു.