കോന്നി - പത്തിന് ശേഷം പാടുപെടും

Saturday 18 March 2023 11:17 PM IST
കോന്നി കെ എസ് ആർ ടി സി ഡിപ്പോ

കോന്നി: രാത്രി 10 മണിക്ക് ശേഷം കോന്നി ഡിപ്പോയിൽ നിന്ന് സർവീസുകളില്ല. 9 ഷെഡ്യുളുകളാണ് നിലവിലുള്ളത്. കൊച്ചി അമൃത, കോന്നി മെഡിക്കൽ കോളേജ്, തിരുവല്ല, ചങ്ങനാശേരി, പത്തനംതിട്ട, പുനലൂർ, ഉട്ടുപാറ, കൊക്കാത്തോട് കോട്ടാംപാറ എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ കോന്നി ഡിപ്പോയിൽ നിന്നും ബസുകൾ സർവീസ് നടത്തുന്നത്. പത്തുമണിക്ക് ശേഷം ബസില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. യാത്രക്കാർക്കുള്ള ടോയ്ലറ്റ് വൃത്തിഹീനമാണ് . വർക്ക് ഷോപ്പിന്റെ പ്രവർത്തനം രാത്രിയിൽ മാത്രമാണ് . സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 50 ജീവനക്കാരാണുള്ളത്. നാരായണപുരം ചന്തയ്ക്ക് സമീപം കണ്ടെത്തിയ സ്ഥലത്ത് പുതിയ ഡിപ്പോയുടെ പണികൾ പൂർത്തിയാകുകയാണ്‌. മലയോര നിവാസികളുടെ പ്രധാനപ്പെട്ട ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.1.45 കോടിയുടെ നിർമ്മാണ പ്രവർത്തങ്ങളാണ് പൂർത്തിയാകുന്നത്. പുതിയ ഡിപ്പോ പ്രവർത്തനമാകുന്നതോടെ മലയോരമേഖലയിലെ ജനങ്ങൾക്ക് കൂടുതൽ യാത്ര സൗകര്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.