മല്ലപ്പള്ളി- മെല്ലെ മെല്ലെ തകരുന്നു

Saturday 18 March 2023 11:18 PM IST

മല്ലപ്പള്ളി : മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ തകർച്ചയുടെ വക്കിൽ. യാർഡ് പൂർണമായി തകർന്ന നിലയിലാണ്. കുടിവെള്ളത്തിനായി സമീപവാസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർക്ക്ഷോപ്പിന്റെ പ്രവർത്തനം പേരിനു മാത്രമാണ്. പത്തനംതിട്ട,അടൂർ, പാലാ ഡിപ്പോകളിലെ വർക്ക് ഷോപ്പുകളിലാണ് മല്ലപ്പള്ളി ഡിപ്പോയിലെ ബസുകളുടെ പണി നടക്കുന്നത്.ചെറിയ അറ്റകുറ്റപ്പണികൾ പോലും പത്തനംതിട്ട ഓഫീസിന്റെ അനുമതിയോടെ വേണം നടത്താൻ. ദിനംപ്രതി 31സർവീസുകൾ നടത്തിയ ഡിപ്പോയിൽ ഇപ്പോൾ 21 സർവീസുകളാണ് നടത്തുന്നത്. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസിനായി 14 ബസുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ പലതും കട്ടപ്പുറത്താണ്. ഇവയെ കൂടാതെ 6 ഫാസ്റ്രും ഒരു സൂപ്പർ ഫാസ്റ്റും ഡിപ്പോയിലുണ്ട് . ഇതിൽ രണ്ടെണ്ണം ഉപയോഗക്ഷമമല്ല. ഈ മാസം അവസാനത്തോടെ 4 ബസുകളുടെ കാലാവധി അവസാനിക്കും.

Advertisement
Advertisement