റാന്നി - ഇഷ്ടം സ്വകാര്യം

Saturday 18 March 2023 11:19 PM IST

റാന്നി: സ്വന്തം സ്റ്റാൻഡ് ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യ സ്റ്റാൻഡിലേ ബസിടു. ബൈപ്പാസ് വഴി കയറി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലൂടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിറുത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.ഇതേച്ചൊല്ലി മിക്ക ദിവസങ്ങളിലും സ്വകാര്യ ബസ് ഡ്രൈവർമാരും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. ഒന്നിലധികം ബസുകൾ ഒരേസമയം ഇവിടെ ഏറെ നേരം പാർക്ക് ചെയ്യാറുണ്ട്. ഇതുമൂലം സ്വകാര്യ ബസുകൾക്ക് ഏറെ ബുദ്ധിമുട്ടാണ്. പ്രൈവറ്റ് ബസുകൾക്ക് ബസ് സ്റ്റാൻഡ് സുഗമമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷമാണ്. ടാറിംഗോ കോൺക്രീറ്റിംഗോ നടത്തിയാലേ ഇതിന് പരിഹാരമാകു. ദീർഘദൂര ബസുകൾപോലും സ്വകാര്യ സ്റ്റാൻഡിനോട് ചേർന്നാണ് നിറുത്തുന്നത്. അവഗണനമാത്രമാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിനുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്,.