പന്താരങ്ങാടിയിൽ രണ്ട് റോഡുകൾ തുറന്ന് കൊടുത്തു

Sunday 19 March 2023 12:19 AM IST

തിരൂരങ്ങാടി: മുനിസിപ്പാലിറ്റിയിലെ മൂന്നാം ഡിവിഷനിൽ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തീക്കുളം വലിയകണ്ടി റോഡിന്റെയും വിളക്കീരി കാരയിൽ റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്തു . ഡിവിഷൻ കൗൺസിലർ പി.കെ. അബ്ദുൾ അസിസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയർപേഴ്സൺ സി.പി. സുഹറാബി,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി. ഇസ്മായിൽ,​ ഇക്ബാൽ കല്ലുങ്ങൽ,​ ഇ.പി. ബാവ,​ വഹീദാ ചെമ്പ,​ കൗൺസിലർമാരായ കെ.ടി. ബാബുരാജ്,​ മുസ്തഫ പാലാത്ത്,​ സമീന മൂഴിക്കൽ,​ സോനാ രതീഷ് ,​ എ.ടി. ഉണ്ണി,​ പി.കെ. മൂസ,​ ശ്രീധരൻ,​ ആഷിക് സുറുമഞ്ചേരി,​മുജീബ് കണ്ണാടൻ,​ ഗഫൂർ കരിവീടൻ,​ പി.കെ. ഫൈസൽ. എന്നിവർ സംബഡിച്ചു